ഈയിടെയായി കുട്ടപ്പന്റെ ഇഷ്ടവിനോദം ന്യൂസ് ചാനല്‍ കാണുക എന്നതായിരുന്നു, പറയുന്നതും, ചോദിക്കുന്നതും തമ്മില്‍ യാതൊരു ബന്ധോം ഇല്ലേലും,.. എന്താ എന്നറിയില്ലാ.. ചുമ്മാ മൂന്നാല് പേരു ചന്ത പരുവത്തില്‍ ചെളി വാരി എറിയുമ്പോള്‍.. കാണാന്‍ ഒരു ചേല് .. (new generation ന്‍ ഭാഷയില്‍ പറഞ്ഞാല്‍...... എന്തോ ഒരു something..).
അണ്ണന്‍ അന്നും തുടങ്ങി.. കുങ്കുമപ്പൂ കണ്ടു കണ്ണീരോഴൊക്കിയ പെമ്പേറെന്നോത്തിയുടെ കയ്യില്‍ നിന്നും. റിമോട്ട് പിടിച്ചു വാങ്ങി..
'ഓ... തുടങ്ങി ഈ നാശം പിടിച്ച ഒരു ന്യൂസ്..... ചാനല്‍ .....""
കണ്ണീരിനു ബ്രേകിട്ടു കെട്ടിയോള്‍ നേരെ അടുക്കലയിലോട്ടു കേറി...
ഉരുണ്ടിരിക്കുന്ന ഭൂമിയുടെ മോളിലൂടെ മൂന്നു നാല് ഇംഗ്ലീഷ് അക്ഷരങ്ങള്‍ പാഞ്ഞു നടന്നു.. എല്ലാം കൂടി ഉരുണ്ടുകൂടി ടി വി സ്ക്രീനിന്റെ ഇടത്തെ മൂലയില്‍ ഇരിപ്പുറപ്പിച്ചു..ഇതാണ് ചാനലിന്റെ ഐക്കണ്‍))).. ))
പുഞ്ചിരിയോടെ മൊട്ടത്തലയന്‍ വത്സന്‍. ഇന്നലെ കണ്ട അതെ കോട്ട്, അതേയ് ടൈ (ഇവര്‍ക്കൊന്നും കുളിയും നനയും ഇല്ലെന്നു ചോദിക്കരുത്. കഥയില്‍ ചോദ്യം ഇല്ലാ).
"നമസ്കാരം.. നിറപറ കൂട്ടത്തല്ലിലേക്ക് സ്വാഗതം .....ഇത് വത്സന്‍..
"ബോളാര്‍ വിവാദത്തില്‍ പെട്ട് മുഖ്യമന്ത്രി ഉഴലുന്നു.... മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുള്ള ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ നമ്മോടൊപ്പം ചേരുന്നു.. KKCC ജനറല്‍ സെക്രടറി ഖാദര്‍, KYFI എറണാകുളം ഏരിയ സെക്രട്ടറി സുരേഷ് കുമാര്‍, അഡ്വക്കേറ്റ് ശങ്കരന്‍ കുട്ടി, ചീഫ് വിപ്പ് KC സാമുവല്‍..".... ... ..
മുന്പില്‍ കുറെ പേപ്പര്‍ വലിച്ചു വാരിയിട്ടു വത്സന്‍ തുടങ്ങി.
ആദ്യമായി.. KKCC സെക്രടറി ഖാദര് "ഇവിടെ ആരോപണ വിധേയമായിട്ടുള്ളത്, മുഖ്യമന്ത്രിയുടെ ഓഫീസും, പേര്‍സണല്‍ സ്ടാഫുകളുമാണല്ലോ, ഇത്രയും ഗുരുതരം ആയിട്ടുള്ള ആരോപണം വന്നിട്ട് കൂടി, അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താത്തത്...കൃത്യവിലോപം അല്ലെ.."
ഹാപിദെന്ത് വൈറ്റ് തോല്‍ക്കും ദന്തസമ്പത്തിനു ഉടമയായ ഖാദര്‍, തന്റെ എല്ലാ പല്ലിനും വെളിച്ചം കാണിച്ചുകൊണ്ട്.
ഖാദര്: "ഇവിടെ പ്രധാനമായി രണ്ടു കാര്യങ്ങള്‍ ആണ്.. ഒന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയര്‍ന്ന ആരോപണം, രണ്ടു പ്രതിപക്ഷതിന്റെ മറുവാദങ്ങള്‍ മൂന്നു... ഞാന്‍ പറയാന്‍ വിചാരിച്ചത്..എന്തെന്നു വച്ചാല്‍..... ....... ... അത് പിന്നേ.... മറന്നു പോയി.. നാല്, എനിക്ക് ഇപ്പൊ പറയാന്‍ സൌകര്യം ഇല്ലാ."
വത്സന്‍ : "ശ്രീ ഖാദര്‍ താങ്കള്‍ എണ്ണിക്കൊണ്ടിരിക്കാതെ ആരോപണങ്ങള്‍ക്ക് മറുപടി പറയൂ.."
ഖാദര്‍ : " "അതെ .. ഞാന്‍ പറയട്ടെ, ഞാന്‍ പറയുന്നതിന്റെ
ഇടയില്‍ കയറി പറഞ്ഞാല്‍ എങ്ങനെ ശരി ആകും, അപ്പൊ ഞാന്‍ പറയുന്നത്, തടയുക എന്നത് കൂടി നിങ്ങളുടെ ഒരു അജണ്ടാ അല്ലേ. .. ഇതാണ് പ്രശ്നം ഭരണപക്ഷത്തെ കരിതേച്ചു കാണിക്കാന്‍ ഉള്ള എല്ലാ അവസരവും മാധ്യമങ്ങള്‍ ആയ നിങ്ങള്‍ ഉപയോഗപ്പെടുത്തുന്നു..."
വത്സന്‍ : "ഓ..തുടങ്ങി ഇനി അടുത്തൊന്നും നിര്‍ത്തില്ല.. ഞാന്‍ തിരിച്ചു വരാം.. Mr സുരേഷ് കുമാര്‍, ഭരണപക്ഷത്തിന്റെ ഔ ദ്യോഗിക കൃത്യനിര്‍വഹണം തടസ്സിപ്പെടുത്തുക വഴി, നിങ്ങള്‍ ഈ സംസ്ഥാനത്തെ ഭരണം തന്നെ സ്തംഭിക്കുകയല്ലേ ചെയ്യുന്നത്.. ഇത് ശരി ആണെന്ന് തോന്നുന്നുണ്ടോ?"
സുരേഷ്കുമാര്‍
:" ഇവിടെ അഴിമതി അല്ലാതെ വേറെ എന്തെങ്കിലും നടക്കുന്നുണ്ടോ.. ഞാന്‍ ഒന്ന് ചോദിക്കട്ടെ.. ഹൈസ്കൂള്‍ പിള്ളേര്‍ക്ക് ബോള്‍ വാങ്ങാന്‍ ഉള്ള കരാറില്‍, പത്തുകോടിയുടെ അഴിമതി ആണ് ഇവിടെ നന്ടന്നിട്ടുള്ളത്, ചീഫ് വിപ്പ് പറയുന്നത് അനുസരിച്ച് 50000 സ്കൂളുകളിലേക്ക് മൊത്തം 200 ബോളുകള്‍ വീതം 2 കൊല്ലതിലെക്കുള്ള കരാര്‍ വച്ച് നോക്കുമ്പോള്‍ ഒരു അമ്പതിനായിരം കോടിയുടെ അഴിമതി ആണ് എന്നാണു... എന്താണ് ഇതിന്റെ ഒക്കെ അര്‍ഥം.. എന്നിട്ടും ഇതൊന്നും അന്വേഷിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വാശിക്കെതിരെ
ആണ് ഞങ്ങളുടെ പ്രതിഷേധം.. പോരാഞ്ഞു ഈ കേസിലെ പ്രതി വനിതാ നായര്‍ സെക്രടാരിയെറ്റിലേക്ക് അവുലോസുണ്ട വാങ്ങാന്‍ ഉള്ള കരാറില്‍ അമ്പതു കോടി വേറെയും തട്ടിച്ചു എന്ന വാദത്തിനു ഭരണപക്ഷത്തിനു ഇതിനു വരെ ഉത്തരമേ ഇല്ലാ."
ഇടയ്ക്കു കയറി ചാടി വീഴുന്ന ഖാദര്‍
" എന്റെ സുരേഷേ ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനമൊക്കെ വേണ്ടേ.. ഞങ്ങടെ മുഖ്യമന്ത്രി അവുലോസുണ്ട തിന്നില്ല.. പിന്നെ ആര്‍ക്കു വേണ്ടിയാ വനിതാ നായര്‍ അവുലോസുണ്ട മേടിച്ചത്..ഇതൊക്കെ വെറും പൊള്ളയായ വാദമുഖങ്ങള്‍ മാത്രമാണ്."
വത്സന്‍: "ഇടയില്‍ക്കയറി : "ചീഫ് വിപ്പ് സാമുവല്‍, താങ്കളോട് ഒരു ചോദ്യം ...ഇവിടെ നിരവധി ആരോപണങ്ങള്‍ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയര്‍ന്നു വരുന്നത്. മുഖ്യമന്ത്രി രാജി വയ്ക്കേണ്ടേ"
ന്യൂ രാജസ്ഥാന്‍ മാര്‍ബിളില്‍ ആക്സോ ബ്ലൈട് വച്ചു മുറിക്കുമ്പോള്‍ ഉണ്ടാകുന്ന കര്‍ണാനന്ദകരമായ ശബ്ദത്തിനു ഉടമയായ സാമുവല്‍
സാമുവല്‍ :"അതേയ്.. രാജി വെക്കണോ എന്ന് ചോദിച്ചാല്‍ വെക്കണം, എന്നാല്‍ വച്ചില്ലേല്‍ ഒരു കുഴപ്പവുമില്ല, മുഖ്യമന്ത്രിക്ക് രാജി വയ്ക്കാന്‍ ആഗ്രഹം ഉണ്ടേല്‍ അയാള്‍ വയ്ക്കട്ടെ, അല്ലാ ഇനി ആഗ്രഹം ഇല്ല മുഖ്യമന്ത്രി ആയി തുടരാന്‍ ആണ് ആഗ്രഹം എങ്കില്‍ അങ്ങനെ നടക്കും... പിന്നെ അവുലോസുണ്ട.. മുഖ്യമന്ത്രി സാധാരണ ഗതിയില്‍ അവുലോസുണ്ട കഴിക്കാറില്ല, പുള്ളിക്ക് ഇഷ്ടം നാരങ്ങാ മുട്ടായി ആണ്."
വത്സന്‍ : "ബഹുമാനപ്പെട്ട ചീഫ് വിപ്പ്, വേറൊരു പ്രധാന അഴിമതിയിലെക്കാണിപ്പോ വിരല്‍ ചൂണ്ടുന്നത്. അവുലോസുണ്ട അഴിമതി പോരാഞ്ഞു മുഖ്യമന്ത്രി നാരങ്ങാ മുട്ടായി അഴിമതിയില്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നു. "
"ശ്രീ സുരേഷ്കുമാര്‍ താങ്കളുടെ പ്രതികരണം.."
"അല്ല വല്‍സാ, ഈ സര്‍ക്കാര്‍അഴിമതിയുടെ കൂമ്പാരം ആണ്. നാരങ്ങ മുട്ടായി, കോഴിമുട്ട, റബ്ബര്‍ ബാന്‍ഡ്, സോഡാകുപ്പി എന്ന് വേണ്ടാ.. എല്ലാ അഴിമതിയിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടിരിക്കുന്ന വളരെ ഭീകരമായ ഒരു കാഴ്ച ആണിത്. ഇത് പോലെ ഒരു സര്‍ക്കാര്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ. "
ഇപ്പോള്‍ നമ്മോടൊപ്പം അഡ്വക്കേറ്റ് ശങ്കരന്‍ കുട്ടിയും ചേരുന്നു., അഡ്വക്കേറ്റ് ശങ്കരന്‍ കുട്ടി താങ്കളുടെ പ്രതികരണം
ശങ്കരന്‍ കുട്ടി: "അല്ലാ.. മുഖ്യമന്ത്രി നാരങ്ങാ മുട്ടായി അഴിമതിയില്‍ പെട്ടത് ഞാന്‍ ഇപ്പോള്‍ ആണ് അറിഞ്ഞത്, ഇതിന്റെ നിജ സ്ഥിതി പുറത്തു കൊണ്ടുവരാന്‍ ഞാന്‍ ഒരു പൊതു താല്പര്യ ഹര്‍ജി കൊടുക്കുന്നുണ്ട്. പിന്നെ ഈ അഴിമതി കഥകള്‍ നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണ്, അത് കൊണ്ട് പുതുതായി ഒന്നും പറയാന്‍ ഇല്ല. എനിക്ക് ശ്രീ ഖാദരിന്റെയും പുഷ്പനാഥിന്റെയും ഒക്കെ അവസ്ഥ ആലോചിച്ചു സങ്കടം ഉണ്ട്, ഭരണപക്ഷം എന്ത് വൃത്തികെട്ചെയ്താലും, എല്ലാം ന്യായീകരിക്കാന്‍ പുതിയ കഥകള്‍ ഉണ്ടാക്കെണ്ടേ."
ഖാദര് : "തല്‍ക്കാലം ഞങ്ങള്‍ പുറത്തു നിന്ന് സങ്കടം എടുക്കുന്നില്ല, ശങ്കരന്‍ കുട്ടിയുടെ സങ്കടം ശങ്കരന്‍ കുട്ടിയുടെ കൈയ്യില തന്നെ ഇരിക്കട്ടെ. പിന്നെ ഞങ്ങടെ കാര്യം ആലോചിച്ചു നിങ്ങള്‍ ആരും വിഷമിക്കേണ്ട.. ഞങ്ങള്‍ ഇതിനൊക്കെ കൂലിയും മേടിക്കുന്നുണ്ട് അല്ലാ. പിന്നെ,.."
വത്സന്: "ശ്രീ ഖാദര്‍ താങ്കള്‍ പറഞ്ഞു വരുന്നത് താങ്കള്‍ ഇതിനു കൂലി മേടിക്കുന്നുട് എന്നാണു എവിടെ നിന്നാണ് നിങ്ങള്‍ക്ക് പണം ലഭിക്കുന്നത് ആരാണ് തരുന്നത്. "
ഖാദര് : "അല്ല വത്സാ, ഞാന്‍ പറയട്ടെ ഞാന്‍ പറഞ്ഞോണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ഇടയില്‍ കയറിയാലോ, പറയാന്‍ ഉള്ള സ്വാതന്ത്രം തരണ്ടേ.. അല്ലേല്‍ ഞാന്‍ എനിക്ക് പറയാന്‍ ഉള്ളത് എങ്ങനെയാ പറയുക.. അത് ശരിയാവില്ലല്ലോ.."
വത്സന്: "ദേ വീണ്ടും തുടങ്ങി.. ശ്രീ ഖാദര്‍. പറഞ്ഞോളൂ .. പറഞ്ഞോളൂ.."
വത്സന്‍ : :ഞങ്ങളുടെ കൂലി എന്ന് പറഞ്ഞത്..ലക്ഷം ലക്ഷം വരുന്ന പ്രവര്‍ത്തകരുടെ പ്രാര്‍ഥനയും വിശ്വാസവും ആണ്, അല്ലാതെ കാശ് മേടിച്ചു പൌരപ്രവര്‍ത്തനം നടത്തേണ്ട ഗതികേട് ഞങ്ങളുടെ പാര്ടിക്കില്ലാ..:"
സുരേഷ്കുമാര്‍ : "ഓ പിന്നേയ്.. എന്നിട്ടാണ് സ്വിസ് ബാങ്കിലെ മാനജെര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ള മന്ത്രിമാരുടെ നിക്ഷേപത്തിന്റെ കണക്കു ചോദിക്കുമ്പോള്‍ പൂജ്യം വെട്ടിക്കളിച്ചോണ്ടിരിക്കുന്നത്.. ഒന്ന് പോടേയ്..."
ഖാദര് : "സുരേഷ്കുമാര്‍ കുറച്ചു കൂടി മാന്യമായി സംസാരിക്കണം."
സുരേഷ്കുമാര്‍ : "തന്റെ പാര്‍ട്ടിക്കില്ലാത്ത മാന്യത ഞാന്‍ സംസാരിക്കുമ്പോള്‍ വേണം എന്നു പറയുന്നത് എന്ത് വകയിലാ."
വത്സന്‍: ഇടയില്‍ കയറി : "അടി വേണ്ടാ.. അടി വേണ്ടാ...നാട്ടാര് കാണുന്നുണ്ട്"
ഖാദര് : "നീ പോടാ മത്തങ്ങത്തലയാ..."
സുരേഷ്കുമാര്‍ : "പോടാ മരമാക്രീ.."
ഇത് കേട്ട് സാമുവലിനു ഉശിര് കൂടി, :"ആഹാ സന്തോഷമായി ഗോപിയേട്ടാ.. സന്തോഷമായി...തെറി വിളി തുടങ്ങി.. എടാ എടാ....^^&*& $$$$$$$$$$ ^%%%&&&& **((((((( **((((())))))"
കുട്ടപ്പന്റെ ടി വി മ്യൂട്ട് ആയി.
ഇതും കണ്ടു വാതിലിന്റെ സൈഡില്‍ നില്‍ക്കുന്ന കുട്ടപ്പന്റെ ആറു വയസ്സുകാരന്‍ പുത്രന്‍ ബോധിസത്വന്‍ അച്ഛനോട് ചോദിച്ചു..
"അച്ഛാ അച്ഛാ.. ഇവര്‍ക്കൊക്കെ പ്രാന്താണോ.."
സ്പീഡ് കൊറിയര് തോല്‍ക്കുന്ന വേഗത്തില്‍ അതിനുള്ള മറുപടി അടുക്കളെന്നു.
"പ്രാന്ത് ഇവര്‍ക്കല്ല മോനെ.. ഇതും കണ്ടോണ്ടിരിക്കുന്ന നിന്റെ പിതാശ്രീക്കാണ്.."
*********************************************************************************
No comments:
Post a Comment